കാഴ്ച്ചയില്ലാത്തവരെ സഹായിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്- ഹരിത രമേശന്‍.

കൈതപ്രം: കാഴ്ചയില്ലാത്തവരെ സമ്മൂഹത്തിന്റെ മുന്‍നിരയിലെത്തിക്കാന്‍ സമൂഹത്തിലെ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശന്‍.

കേരളാ ഫെഡേറഷന്‍ ഓഫ് ദി ബ്ലയിന്റ് സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും അനുമോദനവും കൈതപ്രം പൊതുജന വായനശാലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ സെക്രട്ടെറി ടി.എന്‍.മുരളിധരന്‍ അധ്യക്ഷത വഹിച്ചു.

പ്രസാദ് കണ്ടോന്താര്‍ പുഴയരിക്കത്ത് രാഘവന്‍ അനുസ്മരണപ്രഭാഷണം നടത്തി.

ഉന്നത വിജയികളായ കുട്ടികള്‍ക്ക് അനുമോദനവും സ്‌ക്കൂള്‍ കിറ്റ് വിതരണവും മുന്‍ റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ പ്രൊഫ.എം രാജിവന്‍ നിര്‍വ്വഹിച്ചു.

സര്‍വ്വിസില്‍നിന്ന് വിരമിക്കുന്ന എന്‍ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ക്ക് യാത്രയപ്പും നല്‍കി.

എം.ലജിത, പ്രശാന്ത് കൈതപ്രം, കെ.വി.പ്രേമലത, കെ.വിജയന്‍, രമേശന്‍, എം,ലജിത, പി.വി.ജിതിന്‍ എന്നിവര്‍ പ്രസംഗിച്ചു.