ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രം നിറമാല മഹോത്സവം

ബ്ലാത്തൂര്‍: ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന നിറമാല മഹോത്സവം  ( ഫിബ്രവരി 9 വെള്ളിയാഴ്ച )നടക്കും.

ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍ കുബേരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ വിശേഷാല്‍ പൂജകള്‍ ഉണ്ടാവും.

രാവിലെ 5.30 ന് നടതുറക്കും. തുടര്‍ന്ന് അഭിഷേകം, മലര്‍ നിവേദ്യം, ഗണപതി ഹോമം, ഉഷപൂജ, നവകാഭിഷേകം, ഉച്ചപൂജ എന്നിവയും വൈകുന്നേരം 6.30ന് ദീപാരാധനയും ഉണ്ടാവും.

രാത്രി 7.30 ന് പയ്യാവൂര്‍ ഗോപാലന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ ഇരട്ട തായമ്പക അരങ്ങേറും.

തുടര്‍ന്ന് അത്താഴപൂജ ചുറ്റുവിളക്ക് എഴുന്നള്ളിപ്പും പ്രസാദ വിതരണവും നടക്കും.