മനുഷ്യനും പ്രകൃതിയും ദൈവവും തമ്മിലുള്ള ബന്ധമാണ് സനാതന ധര്‍മ്മം-വിജയ് നീലകണ്ഠന്‍.

പരിയാരം: മനുഷ്യനും പ്രകൃതിയും ദൈവവും തമ്മിലുള്ള ബന്ധമാണ് സനാതന ധര്‍മ്മം.

ഈ ബന്ധത്തെ പൂര്‍ണ്ണമായി കണ്ട സംസ്‌കാരമാണ് ഭാരത സംസ്‌കാരം.

പരിസ്ഥിതി ധാര്‍മ്മികത, സനാതന ഗ്രന്ഥങ്ങളില്‍ ആഴത്തില്‍ വേരൂന്നിയതാണ്, അവയില്‍ മിക്കതും പരിസ്ഥിതി സംരക്ഷണത്തിനും പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കും വേണ്ടിയുള്ള സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്ന് പരിസ്ഥിതി-വന്യജീവി സംരക്ഷകന്‍ വിജയ് നീലകണ്ഠന്‍.

ശ്രീ രാഘവപുരം സഭായോഗം കുടുംബക്ഷേമ വിഭാഗവുമായി ചേര്‍ന്ന് കൈതപ്രത്ത് സംഘടിപ്പിച്ച ജ്വാല-25 ത്രിദിന ക്യാമ്പിന്റെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാപന സമ്മേളനത്തില്‍ കാനപ്രം ശങ്കരന്‍ നമ്പൂതിരി, ശ്രീകാന്ത് കാരഭട്ടതിരി, ഡോ. കൊമ്പങ്കുളം വിഷ്ണു സോമയാജിപ്പാട്, ഡോ.ധന്യ, പി. എന്‍. ദാമോദരന്‍ നമ്പൂതിരി, എ.കെ.ശങ്കരന്‍ നമ്പൂതിരി, രത്‌നമണി, ശ്രീല എന്നിവര്‍ പ്രസംഗിച്ചു.