കേരളത്തില്‍ അപൂര്‍വ്വമായ വേറിട്ട വിഷുക്കണിയൊരുക്കി വിജയ് നീലകണ്ഠന്‍
തളിപ്പറമ്പ്: കേരളത്തില്‍ അപൂര്‍വ്വമായ വിഷുക്കണിയൊരുക്കി പ്രമുഖ പരിസ്ഥിതി-വന്യജീവി സംരക്ഷകനായ വിജയ് നീലകണ്ഠന്‍.
രുഗ്മിണീ സമേതനായ ശ്രീകൃഷ്ണനെ കണിക്കാഴ്ചയായി കാണുക കേരളത്തില്‍ അപൂര്‍വ്വതയാണ്. കേരളത്തിന് അന്യമായ ഈ വിഷുക്കണി ഏവര്‍ക്കും പുതുമയായി.
വിഷുവിന് കണിയൊരുക്കുമ്പോള്‍ ശ്രീകൃഷ്ണ വിഗ്രഹത്തിന് പ്രാധാന്യം കല്‍പ്പിക്കുന്നത് സര്‍വ്വസാധാരണമാണ്.
രുഗ്മിണീ സമേതനായ വിഠോബ കൃഷ്ണന്‍ മഹാരാഷ്ട്രയിലെ ഒരു സങ്കല്പമാണ്.
രുഗ്മിണീദേവി ഭക്തിയുടെയും വിശുദ്ധിയുടെയും പ്രതീകമാണ്. ലക്ഷ്മിദേവിയുടെ അവതാരമായും രുഗ്മിണീദേവിയെ കണക്കാക്കുന്നു.
വിഷുവും, ഐശ്വര്യം തേടുന്നതിനായി ആഘോഷിക്കുന്ന ഒരു ഉത്സവമാണ്. അതുകൊണ്ടാണ് വിഷുക്കണി ഒരുക്കുന്നത്.
അതിനാല്‍ ഐക്യത്തിനും ദിവ്യമായ പൂര്‍ണ്ണതയ്ക്കും ഒപ്പം, രുക്മിണീ ദേവിയും ലക്ഷ്മി ദേവിയും കാരുണ്യത്തെയും ആത്മീയ പൂര്‍ത്തീകരണത്തെയും പ്രതിനിധീകരിക്കുന്നു.
രുക്മിണീദേവിക്കൊപ്പമുള്ള വിഠോഭ കൃഷ്ണന്‍ വിഷുവിനും വിഷുകണിക്കും പുതിയതാണെങ്കിലും, വിഷ്ണുവിനെയും ലക്ഷ്മിയെയും പോലെ, അവരുടെ അവതാരങ്ങളായ വിട്ടലും രുക്മിണിയും സമ്പത്തും സമൃദ്ധിയും തേടുന്നതിന് ഒരുമിച്ച് ആരാധിക്കണമെന്ന് തോന്നിയതിനാലാണ് ഇത്തരമൊരു കണിയൊരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ മഹാവിഷ്ണുവിന്റെ മറ്റ് പേരുകളില്‍ അറിയപ്പെടുന്ന
ഗുരുവായൂരപ്പന്‍, ശ്രീകൃഷ്ണന്റെ പല വിഗ്രഹങ്ങള്‍ കോലസഹിതമാണ് ഒരുക്കിയിരിക്കുന്നത്. പുതുമയുള്ള ഒരു കണിക്കാഴ്ച്ചയായി മാറി.
