വീട്ടിനകത്ത് അവശനിലയില്‍ കാണപ്പെട്ട യുവാവ് മരിച്ചു.
എളേരിത്തട്ട്: വീട്ടിനകത്ത് അവശനിലയില്‍ കാണപ്പെട്ട യുവാവ് മരിച്ചു.
വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ എളേരിത്തട്ട് മങ്കം പള്ളിപ്പുറത്ത് വീട്ടില്‍ ജോസഫ് ബ്ലസന്‍(39)നെയാണ് 13 ന് രാത്രി 10.40 ന് താമസിച്ചുവരുന്ന വീട്ടിലെ മുറിയില്‍ അവശനിലയില്‍ കണ്ടത്.
ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.
ജോണ്‍ പള്ളിപ്പുറത്തിന്റെയും കത്രീനാമ്മ.ുടെയും മകനാണ്.
സഹോദരന്‍ ഷൈന്‍ ജോണ്‍.
ശവസംസ്‌ക്കാരം ഏപ്രില്‍-16 ന് ബുധനാഴ്ച്ച രാവിലെ 10 ന് സ്വഭവനത്തില്‍ നിന്നാരംഭിച്ച് 10.30 ന് വരക്കാട് സെന്റ്‌ജോസഫ് പള്ളിയില്‍ നടക്കും.