മൈസൂര്‍ യെഡത്തൂര്‍ മഠാധിപതി സംപൂജ്യ ശ്രീ ശ്രീ ശങ്കരഭാരതി സ്വാമികള്‍ നാളെ(ഏപ്രില്‍-15)വൈകുന്നേരം തൃച്ചംബരത്ത്.

പിലാത്തറ: മൈസൂര്‍ യെഡത്തൂര്‍ മഠാധിപതി സംപൂജ്യ ശ്രീ ശ്രീ ശങ്കരഭാരതി സ്വാമികള്‍ ആദിശങ്കരാചാര്യരുടെ പാദപത്മങ്ങള്‍ പതിഞ്ഞ പുണ്യഭൂമികളിലൂടെ നടത്തുന്ന വിജയയാത്രയുടെ ഭാഗമായി ഇന്ന് വിഷു പുണ്യദിവസം ശ്രീരാഘവപുരം സഭായോഗം സന്ദര്‍ശിച്ചു.

സ്വാമികളെ ചേറ്റൂര്‍ ബ്രഹ്മസ്വം നാലുകെട്ടില്‍ എതിരേറ്റു.

രണ്ട് ദിവസം സ്വാമികള്‍ ഇവിടെ താമസിക്കും.

നാളെ (15.04.2025 ന്) ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശ്രീരാഘവപുരം ക്ഷേത്രത്തില്‍ ദര്‍ശനം, ആദ്ധ്യാത്മികസദസ്സ്, പണ്ഡിതസംവാദം.

വൈകുന്നേരം തൃച്ചംബരത്ത് തൊഴുത് അവിടെ സ്വാമിയാര്‍ മഠങ്ങളില്‍ സന്ദര്‍ശനം. 16 ന് രാവിലെ മടക്കയാത്ര.