കൊല്ലത്ത് നിന്നും ഏപ്രില്‍ 21 ന് കണ്ണൂരിലേക്ക് പുറപ്പെട്ട പരിയാരം നെല്ലിപ്പറമ്പ് സ്വദേശിയെ കാണാതായി.
തളിപ്പറമ്പ്: വയോധികനെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
പരിയാരം നെല്ലിപ്പറമ്പിലെ ചരുവിള പുത്തന്‍ വീട്ടില്‍ സി.ചന്ദ്രന്(65)നെയാണ് കാണാതായത്.
കൊല്ലം സ്വദേശിയായ ചന്ദ്രന് നാട്ടിലേക്ക് പോയ ശേഷം ഏപ്രില്‍-21 ന് കണ്ണൂരിലേക്ക് തിരിച്ചതാണെങ്കിലും ഇതേവരെയായി തിരിച്ചെത്തിയില്ലെന്ന് കാണിച്ച് മകള്‍ സി.രജിതയാണ് പോലീസില്‍ പരാതി നല്‍കിയത്.
പോലീസ് അന്വേഷണമാരംഭിച്ചു.

