ഐ.എന്‍.ഡി.പി അംബേദ്ക്കര്‍ ജയന്തി ആഘോഷിച്ചു

പിലാത്തറ: ഇന്‍ഡ്യന്‍ നേറ്റീവ്‌സ് ഡമോക്രാറ്റിക് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭരണഘടനാ ശില്‍പ്പി ഡോ.ബി.ആര്‍.അംബേദ്ക്കറുടെ 134-ാം ജന്മദിനം പുഷ്പാര്‍ച്ചനയോടെ ആഘോഷിച്ചു.

ജില്ലാ പ്രസിഡന്റ് എം.സുരേന്ദ്രന്റെ അധ്യക്ഷതയില്‍ സംസ്ഥാന വര്‍ക്കിംങ് പ്രസിഡന്റ് ഫെലിക്‌സ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.

ദളിത് എഴുത്തുകാരന്‍ സ്റ്റാന്‍ലി പാട്രിക് അംബേദ്ക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

സംസ്ഥാന കമ്മിറ്റിയംഗം വി.ജോസഫ്,ടോമി സ്റ്റാന്‍ലി, ഷാജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.