ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെട്ട മുഴുവന്‍ വ്യാപാരികള്‍ക്കും നഷ്ടപരിഹാരം നല്‍കണം: കേരളാ വ്യാപാരി വ്യവസായി സമിതി മാടായി ഏരിയാ സമ്മേളനം

പിലാത്തറ: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെട്ട മുഴുവന്‍ വ്യാപാരികള്‍ക്കും നഷ്ട പരിഹാരം നല്‍കണമെന്നും, സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് നടപ്പിലാക്കണമെന്നും പിലാത്തറ വ്യാപാരി മന്ദിരത്തില്‍ നടന്ന വ്യാപാരി വ്യവസായി സമിതി മാടായി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

ക്ഷേമ പെന്‍ഷന്‍ തുക 3000 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

രാവിലെ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി പി.എം. സുഗുണന്‍ ഉദ്ഘാടനം ചെയ്തു.

എരിയ പ്രസിഡന്റ് എം.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

എരിയ സെക്രട്ടറി എം.കെ. തമ്പാന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സംഘാടക സമിതി ചേയര്‍മാന്‍ കെ.സി. തമ്പാന്‍, കെ. പങ്കജവല്ലി, കെ.സി.രഘുനാഥ്, മുസ്തഫ കടന്നപ്പള്ളി, പി.വിജയന്‍, യു.രാമചന്ദ്രന്‍, ഇ. സജീവന്‍, കെ.എം.അബ്ദുള്‍ ലത്തീഫ്, കെ.വി.ഉണ്ണികൃഷ്ണന്‍, കെ.കെ.ദാമോദരന്‍, പി.കെ ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍ എം.രാമചന്ദ്രന്‍ (പ്രസിഡന്റ്), എം.കെ.തമ്പാന്‍ (സെക്രട്ടറി), എ.പി.നാരായണന്‍ (ട്രഷറര്‍).