ശ്രീനിധിയും ശ്രീമുത്തപ്പനും കൂട്ടിയിടിച്ചു-നിരവധിപേര്‍ക്ക് പരിക്ക്.
പിലാത്തറ: നരീക്കാംവള്ളിയില്‍ ബസുകള്‍ കൂട്ടിയിടിച്ചു, ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു.
ഇന്ന് വൈകുന്നേരം 6.45 നായിരുന്നു അപകടം.
പയ്യന്നൂരില്‍ നിന്നും മാതമംഗലം ഭാഗത്തേക്ക് പോകുന്ന ശ്രീനിധി ബസും പിലാത്തറ ഭാഗത്തേക്കുള്ള ശ്രീമുത്തപ്പന്‍ ബസുമാണ് നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്.
ജലജ(52), ശ്രുതി(35), സയന(24) സണ്ണിമാത്യു(63), സീമ(43), മമത(34), സതി(51), ജയിംസ്(61), അപ്പന്‍(53) എന്നിവര്‍ക്കാണ് പരിക്ക്.
ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ല. ശ്രീനിധി ബസിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.
അപകടത്തെതുടര്‍ന്ന് പിലാത്തറ-മാതമംഗലം റൂട്ടില്‍ വാഹനഗതാഗതം തടസപ്പെട്ടു.