തളിപ്പറമ്പ് ബസ്റ്റാന്റില്‍ ഇനി ബസ് കാത്ത് നില്‍ക്കണ്ട—— ഇരിക്കാം-
തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ജനങ്ങളോടൊപ്പം
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റില്‍ ഇനി ബസ് കാത്ത് നില്‍ക്കണ്ട-ഇരിക്കാം. ജനകീയപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭാ ബസ്റ്റാന്റിലേക്ക് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് ഇരിപ്പിടങ്ങള്‍ സംഭാവന ചെയ്തു.
ഇന്ന് രാവിലെ ബസ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ നഗരസഭാ അധ്യക്ഷ മുര്‍ഷിദ കൊങ്ങായി പരിപാടി ഉദ്ഘാടനം ചെയ്ത് ഇരിപ്പിടങ്ങള്‍ നഗരസഭക്ക് വേണ്ടി സ്വീകരിച്ചു.
തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് അഡ്വടി.ആര്‍.മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.
ബേങ്ക് വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്‍ഖാദര്‍, സി.വി.സോമനാഥന്‍, എം.വി.രവീന്ദ്രന്‍, ബാങ്ക് ഡയരക്ടര്‍ കെ.എന്‍.അഷറഫ്, നഗരസഭാ കൗണ്‍സിലര്‍ സി.പി.മനോജ്, പി.മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഒരു കാലത്ത് തളിപ്പറമ്പിലെ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് 18 വര്‍ഷത്തിന് ശേഷമാണ് വീണ്ടും ജനകീയമായ ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടുന്നത്.
ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍മോന്‍മുഖമാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസ് അറിയിച്ചു.