കരുവഞ്ചാലിലെ ബാര്‍ബര്‍ഷോപ്പ് മാലിന്യം കുറുമാത്തൂരില്‍-25,000 പിഴയിട്ട് പഞ്ചായത്ത്.

തളിപ്പറമ്പ്: കുറുമാത്തൂരില്‍ മാലിന്യം നിക്ഷേപിച്ചതിന് കരുവഞ്ചാല്‍ സ്വദേശികള്‍ക്ക് 25,000 രൂപ പിഴ.

താഴെ ചൊറുക്കള- മുയ്യം റോഡിലാണ് ഇന്നലെ വന്‍തോതില്‍ ബാര്‍ബര്‍ ഷോപ്പ്-കൂള്‍ബാര്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചത്.

മുടിമാലിന്യങ്ങളും സോഡ കുപ്പികള്‍, ഗ്ലാസുകള്‍ അടക്കമുള്ളവയാണ് റോഡരികില്‍ തള്ളിയത് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാച്ചേനി രാജീവന്‍, സ്ഥിരം സമിതി ചെയര്‍മാന്‍ പി.ലക്ഷ്മണന്‍ എന്നിവര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കരുവഞ്ചാലില്‍ ഉള്ള കോക്കോ കൂള്‍ ബാര്‍, ഹൊസാന്‍ ബാര്‍ബാര്‍ ഷോപ്പ് എന്നിവടങ്ങിളിലെ മാലിന്യങ്ങളാണ് തള്ളിയത് എന്ന് വ്യക്തമായി.

പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപന ഉടമകള്‍ ഇന്നലെ വൈകുന്നേരം പഞ്ചായത്ത് ഓഫീസിലെത്തിയിരുന്നു. 25,000 രൂപ ഇവരില്‍ നിന്ന് പിഴയീടാക്കുമെന്ന് വൈസ് പ്രസിഡന്റ് പാച്ചേനി രാജീവന്‍ അറിയിച്ചു.