അയല്‍വാസിയുടെ ചാണകക്കുഴി ദുരിതമാകുന്നു- പരാതിനല്‍കി മടുത്ത് ഒരു കുടുംബം.

പരിയാരം: അയല്‍വാസിയുടെ ചാണകക്കുഴിയിലെ മലിനജലം കിണറിലേക്ക്ഒഴുകിയെത്തുന്നത് ഒരു കുടുബത്തിന്റെ ജീവിതം ദുരിതമാക്കുന്നു.

ചെറുതാഴം ഗ്രാമപഞ്ചായത്തിലെ മേലതിയം സ്വദേശിയായ കെ.രതീഷും കുടുംബവുമാണ് ദുരിതമനുഭവിക്കുന്നത്.

അയല്‍ക്കാരനായ ധനൂപിന്റെ വീട്ടുവളപ്പിലെ ചാണകക്കുഴിയില്‍ നിന്നും മാലിന്യം രതീഷിന്റെ കിണറിലേക്ക് കിനിഞ്ഞിറങ്ങുകയാണ്.

ഇതോടെ കുടിവെള്ളം ചാണകവെള്ളമായി മാറിയിരിക്കുകയാണ്.

അടുത്ത വീട്ടില്‍ നിന്നും വെള്ളം കൊണ്ടുവന്നാണ് ഈ കുടുംബം ഇപ്പോള്‍ ഭക്ഷണം പാചകം ചെയ്യുന്നത്.

ചെറുതാഴം ഗ്രാമപഞ്ചായത്തിലും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും സമര്‍പ്പിച്ചുവെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല.

ഈ ചാണകക്കുഴിയുടെ സ്ഥാനം മാറ്റിയാല്‍ എനിക്കുള്ള ബുദ്ധിമുട്ട് ഒഴിവാകുമെങ്കിലും അതിന് അയല്‍വാസി തയ്യാറാകുന്നില്ലെന്നാണ് പരാതി.

കുടിവെള്ളപ്രശ്‌നത്തിന് ശാസ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കയാണ് രതീഷിന്റെ കുടുംബം.