മാലിന്യം റോഡ് സൈഡില്‍ വലിച്ചെറിയല്‍. നന്‍മ ഓഡിറ്റോറിയത്തിനു പിഴ ചുമത്തി

തളിപ്പറമ്പ്: ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പരിയാരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ തളിപ്പറമ്പ് അണ്ടികളത്ത് പ്രവര്‍ത്തിച്ചു വരുന്ന നന്മ ഓഡിറ്റോറിയയതിനു 5000 രൂപ പിഴ ചുമത്തി.

ഓഡിറ്റോറിയത്തിലെ പരിപാടിക്ക് ശേഷമുള്ള മാലിന്യങ്ങള്‍ പൊതുറോഡരികില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞതിനാണ് സ്‌ക്വാഡ് പിഴ ചുമത്തിയത്.

പരിശോധനയില്‍ ജില്ലാ എന്‍ഫോസ്മെന്റ് സ്‌ക്വാഡ് ടീം ലീഡര്‍ പി.പി.അഷ്റഫ് സ്‌ക്വാഡ് അംഗം അലന്‍ ബേബി, സി.കെ ദിബിന്‍ എന്നിവര്‍ പങ്കെടുത്തു.