രാജിവെച്ച് പോ വീസീ–യൂത്ത് കോണ്‍ഗ്രസ് വീട്ടിലേക്ക് മാര്‍ച്ച് നടത്തി.
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി.
വിസിയുടെ രാജി ആവശ്യപ്പെട്ടാണ് ഇന്ന് വൈകുന്നേരത്തോടെ മാര്‍ച്ച് നടത്തിയത്.
യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിന് സുദീപ് ജയിംസ്, രാഹുല്‍ ദാമോദരന്‍, വി.രാഹുല്‍, പ്രിനില്‍ മധുക്കോത്, അനൂപ് തന്നട, ശ്രീജേഷ് കൊയ്ലേരിയന്‍,
ഇര്‍ഷാദ് സെദാരകത്ത്, സി.വി.സുമിത്, നികേത് നാറത്ത് എന്നിവര്‍ നേതൃത്വം നല്കി.
പോലീസ് മാര്‍ച്ച് തടഞ്ഞതോടെ പ്രവര്‍ത്തകരും പോലീസുമായി ഉന്തും തള്ളും നടന്നു.