പോലീസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം-മുസ്ലീം യൂത്ത്‌ലീഗ്.

തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് യൂത്ത് ലീഗ്,

ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ച ആക്രമികളെ പിടിക്കാത്തപക്ഷം പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ പ്രതിഷേധ പരിപാടികള്‍

സംഘടിപ്പിക്കാനും മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുന്‍സിപ്പല്‍ പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു.

മുസ്ലിം ലീഗിന്റെ കുറ്റിക്കോല്‍ ശാഖ കമ്മിറ്റി ഓഫിസ് ആക്രമിച്ചു തീയിട്ട പ്രതികളെ പിടിക്കാത്തതും, മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍

ബപ്പു അഷ്‌റഫ് ന്റെ ബൈക്ക് തീവെച്ചു നശിപ്പിച്ച പ്രതികള്‍ക്ക് സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ട നടപടിയും തളിപ്പറമ്പിലെ പോലീസ്

നിഷ്‌ക്രിയമാണെന്നതിന്റെ തെളിവാണെന്നും, തളിപ്പറമ്പിലെ അക്രമ കേസുമായി ബന്ധപെട്ടു യൂത്ത് ലീഗ് പ്രവര്‍ത്തകരെയും

നേതാക്കളെയും വേട്ടയാടുന്നതില്‍ കാണിച്ച ആവേശം ഓഫീസ് തീയിട്ട പ്രതികളെ പിടിക്കാന്‍ കാണിക്കാത്തത് ആരുടെയോ സമ്മര്‍ദ്ദങ്ങള്‍ക്ക്

വഴങ്ങി ആണെന്നും, പ്രതികളുടെ അറസ്റ്റ് വൈകിപ്പിക്കാനാണ് ശ്രമമെങ്കില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ ശക്തമായ

പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവുമെന്നും യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ പ്രവര്‍ത്തക സമിതിയുടെയും ശാഖ പ്രസിഡന്റ്-സെക്രട്ടറിമാരുടെയും യോഗത്തില്‍ തീരുമാനിച്ചു.

ആഗസ്റ്റ് 15 ന് മുഴുവന്‍ ശാഖാകളിലും യൂണിറ്റി ഡേ എന്ന പേരില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍സംഘടിപ്പിക്കാനും,

സീതി സാഹിബ് അക്കാഡമിയ പാഠശാലയുടെ ആദ്യ ക്ലാസ്സ് ഓഗസ്റ്റ് 21 രാവിലെ സീതി സാഹിബ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടത്താനും യോഗം തീരുമാനിച്ചു.

ഖാഇദെ മില്ലത്ത് സെന്ററില്‍ ചേര്‍ന്ന യോഗം പ്രസിഡന്റ് കെ പി നൗഷാദിന്റെ അധ്യക്ഷതയില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജന.സെക്രട്ടറി പി.സി.നസീര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ ചെറുകുന്നോന്‍, മണ്ഡലം ഭാരവാഹികളായ എന്‍.യു.ഷഫീക് ഹുദവി, ഓലിയന്‍ ജാഫര്‍, ഉസ്മാന്‍ കൊമ്മച്ചി,

മുനിസിപ്പല്‍ ഭാരവാഹികളായ പി. എ. ഇര്‍ഫാന്‍, ഫിയാസ് അള്ളാംകുളം, ഹനീഫ മദ്രസ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എന്‍.എ.സിദ്ദീഖ് സ്വാഗതവും, ട്രഷറര്‍ ഷബീര്‍ മുക്കോല നന്ദിയും പറഞ്ഞു.