കെ-റെയില്‍ സി.പി.എം നേതാക്കള്‍ക്ക് കമ്മീഷന് തട്ടാനെന്ന് കെ.സുധാകരന് എം.പി.
മുഴപ്പിലങ്ങാട്: സി.പി.എം.നേതാക്കള്‍ക്ക് കമ്മീഷന് തട്ടാനുള്ള കെ-റെയില്‍ പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന് എം.പി.
മുഴപ്പിലങ്ങാട് ആറാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണത്തിന്റെ ബലത്തില്‍ പൊതുപണം അപഹരിക്കുന്നതിന്റെ നേര്‍ക്കാഴ്ചയാണ് മുഴപ്പിലങ്ങാട് ഉപതിരഞ്ഞെടുപ്പെന്നും കെ.സുധാകരന് കുറ്റപ്പെടുത്തി.
ഈ വാര്‍ഡ് ജയിച്ച് പഞ്ചായത്ത് ഭരണം തിരിച്ച് പിടിക്കാന്‍ വോട്ടര്‍മാരോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഡി.സി.സി. ജനറല്‍ സിക്രട്ടറി എം.കെ. മോഹനന് അദ്ധ്യക്ഷത വഹിച്ചു.
മുന്‍ കെ.പി.സി.സി. ജനറല്‍ സിക്രട്ടറി വി.എ.നാരായണന്, കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി.അബ്ദുള്‍ റഷീദ്,
അഡ്വ. ഇ.ആര്.വിനോദ്, സത്യന് വണ്ടിച്ചാലില്‍, കെ.സുരേഷ്, മായിനലി, സ്ഥാനാര്‍ത്ഥി പി.പി.ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.