ചെറുശ്ശേരി സര്‍ഗ്ഗാലയക്ക് 94 ലക്ഷം.—-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്
തളിപ്പറമ്പ്: ചെറുശ്ശേരി സര്‍ഗ്ഗാലയയുടെ നവീകരണത്തിന് 94 ലക്ഷം രൂപയുടെ പദ്ധതി അംഗീകരിച്ചിട്ടുണ്ടെന്നും,
നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്.
മെയ്-16 ന് നടക്കുന്ന തളിപ്പറമ്പ് മണ്ഡലം വികസന സെമിനാറില്‍ ഇത് പ്രത്യേകമായി അവതരിപ്പിക്കും.
16 ന് രാവിലെ 10 മണിക്കാണ് ഹജ്മൂസ് കണ്വെന്ഷന് സെന്ററില്‍ വികസന സെമിനാര്‍ നടക്കുക.
മന്ത്രി എം.വി.ഗോവിന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.