പാലകുളങ്ങര ഭാഗവത സപ്താഹ യജ്ഞം നാളെ സമാപിക്കും.
തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നാളെ സമാപിക്കും.

ആറാം ദിനത്തിലെ യജ്ഞം ഇന്ന് വൈകുന്നേരം സമാപിച്ചു. രാവിലെ 6 മണിക്ക് വിഷ്ണു സഹസ്രനാമത്തോടെ ആരംഭിച്ച യജ്ഞത്തില്‍
സ്വമന്തകോപാഖ്യാനം, രാജസൂയം, കുചേലോപാഖ്യാനം, ശ്രീരാമചരിതം, ഭാഗവത ധര്‍മ്മം എന്നിവയായിരുന്നു പാരയണ ഭാഗങ്ങള്‍.
യജ്ഞമണ്ഡപത്തില്‍ തൃകാലപൂജ, മഹാദേവി, മഹാവിഷ്ണു, ദക്ഷിണമൂര്‍ത്തി എന്നിവര്‍ക്കും നൈവേദ്യത്തോടെ പൂജകള്‍ നടന്നു.
ഉച്ചക്ക് അന്നദാനസദ്യക്ക് 400 ലേറെ പേര് പങ്കെടുത്തു. അപ്പം, അവില് നിവേദ്യം, അവില്‍ക്കിഴി പുഷ്പാഞ്ജലി, നെയ്വിളക്ക്,
പറനിറക്കല്‍ എന്നിവയായിരുന്നു യജ്ഞവേദിയിലെ വഴിപാടുകള്‍.
ബ്രഹ്മശ്രീ സതീശന് തില്ലങ്കേരിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന യജ്ഞത്തില്‍ നിര്‍മ്മല ഭാഗവത പാരായണനും രാധാകൃഷ്ണന് പൂജകളും നിര്‍വ്വഹിച്ചു.
