മാന്തംകുണ്ട് സംഘര്‍ഷം മൂന്നുപേര്‍ക്കെതിരെ കേസ്. സി.പി.എം പ്രവര്‍ത്തകനെ ബൈക്ക് കയറ്റിക്കൊല്ലാനും ശ്രമം.
തളിപ്പറമ്പ്: മാന്തംകുണ്ട് സംഘര്‍ഷം ഇരുവിഭാഗങ്ങളിലും പെട്ട രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

സി.പി.ഐ നേതാവ് സി.ലക്ഷ്മണനെ അക്രമിച്ച കേസില്‍ സി.പി.എം. പ്രവര്‍ത്തകന്‍ കെ.ലക്ഷ്മണന്റെ പേരിലും മാന്തം കുണ്ടിലെ
സി.പി.ഐ.എം പ്രവര്‍ത്തകന്‍ പി.വി.ദിലീപനെ(39) ഇന്നലെ രാത്രി 8.45 ന് ബൈക്ക് ഇടിച്ച് കയറ്റി കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍
തോട്ടാറമ്പിലെ സി.പി.ഐ പ്രവര്‍ത്തകന്‍ ത്വയിബിന്റെ പേരിലും കേസെടുത്തു.
ബൈക്കിടിക്കാതിരിക്കാന്‍ ഒഴിഞ്ഞുമാറുന്നതിനിടയില്‍ ഇടതുകാലില്‍ ബൈക്ക് കയറുകയും മൊബൈല്‍ഫോണ്‍ താഴെ വീണ് തകരുകയും
ചെയ്തിട്ടുണ്ട്. പരിക്കേറ്റ ദിലീപനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.ഐ നേതാവ്
സി.ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മര്‍ദ്ദനമേറ്റ് കെ.ലക്ഷ്മണനെയും(55) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഈ സംഭവത്തില്‍ സി.ലക്ഷ്മണനെതിരെയും കേസെടുത്തിട്ടുണ്ട്.
