സ്വര്‍ണ്ണക്കടത്ത് മുഖ്യമന്ത്രി രാജിവെക്കുക: മുസ്ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

തളിപ്പറമ്പ്: ഇടത് ഭരണകൂട മാഫിയക്കെതിരെയും ഭരണത്തിന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് നടത്തി ജനങ്ങളെ വഞ്ചിക്കുന്ന മുഖ്യ മന്ത്രി

രാജിവെക്കുക എന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.

തളിപ്പറമ്പ ഹൈവേ മസ്ജിദ്‌ന് സമീപത്ത് നിന്നും തുടങ്ങിയ പ്രകടനം നഗരം ചുറ്റി ടൗണ്‍ സ്‌ക്വയറിന് സമീപം സമാപിച്ചു.

തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.വി.അബൂബക്കര്‍ ഹാജി യുടെ അദ്ധ്യക്ഷതയില്‍ മണ്ഡലം പ്രസിഡന്റ് സി.പി.വി.അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

കെ.മുസ്തഫ ഹാജി, അള്ളാംകുളം മഹമ്മൂദ്, ഫൈസല്‍ ചെറുകുന്നോന്‍, എന്‍.യു.ഷഫീഖ് മാസ്റ്റര്‍, ഓലിയന്‍ ജാഫര്‍, ഉസ്മാന്‍ കൊമ്മച്ചി, മുഹ്‌സിന്‍ ബക്കളം, പി.എ.ഇര്‍ഫാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.മുഹമ്മദ് ഇഖ്ബാല്‍ സ്വാഗതവും സമദ് കടമ്പേരി നന്ദിയും പറഞ്ഞു.