കെ.വി.പ്രകാശന്‍ മാതമംഗലം ഹൗസിംങ്ങ് സൊസൈറ്റി പ്രസിഡന്റ്

പരിയാരം: മാതമംഗലം ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 2022-2027 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു.

സ്‌പെഷല്‍ സെയില്‍ ഓഫീസര്‍ മാടായി സി.ആര്‍.ബി സി.ലതയുടെ അദ്ധ്യക്ഷതയില്‍   ചേര്‍ന്ന യോഗം കെ.വി.പ്രകാശനെ പ്രസിഡന്റായും കെ.വി.ഉണ്ണികൃഷ്ണനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.

ടി.ഷജിന, ഇ.ബിന്ദു, എം.ശോഭന, വി.അജിത, എം.ധനേഷ്, ഗോവിന്ദന്‍ ചിറ്റീരെ, ജയരാജ് മാതമംഗലം, അരുണ്‍ ചാക്കോ, പി.കെ.ദീപക് എന്നിവരാണ് ഭരണസമിതി അംഗങ്ങള്‍.