വിമാനവീരന്‍മാര്‍ക്ക് വന്‍ വരവേല്‍പ്പ്–

കണ്ണൂര്‍: ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ജയില്‍ മോചിതരായ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കണ്ണൂരില്‍ ഉജ്ജ്വല വരവേല്‍പ്പ്.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച് റിമാന്‍ഡിലായ ഫര്‍സീന്‍ മജീദ്, ആര്‍.കെ.നവീന്‍ എന്നിവര്‍ക്കാണ് ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയും, യൂത്ത് കോണ്‍ഗ്രസും ചേര്‍ന്ന് റെയില്‍വെ സ്‌റ്റേഷനില്‍ സ്വീകരണം നല്‍കിയത്.

ഡി.സി.സി.പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ്, സതീശന്‍ പാച്ചേനി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജില്ല പ്രസിഡന്റ് സുധീപ് ജയിംസ്, മുഹമ്മദ് ഷമ്മാസ്,

എം.കെ.മോഹനന്‍, കമല്‍ജിത്ത് തുടങ്ങി ഒട്ടേറെ നേതാക്കളും പ്രവര്‍ത്തകരും സ്വീകരണത്തില്‍ പങ്കെടുത്തു.

ഇന്റര്‍സിറ്റി എക്‌സ്പ്രസിലെത്തിയ നേതാക്കളെ ഷാള്‍ അണിയിച്ച് സ്വീകരിച്ചശേഷം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലേക്ക് ആനയിച്ചു.