മോഷ്ടാവിനെ പരിയാരം പോലീസ് ഒടുവില്‍ അറസ്റ്റ് ചെയ്തു.
പരിയാരം: ക്ഷേത്രമോഷണക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ് നാണക്കേടില്‍ നിന്ന് തലയൂരി.

കൈതപ്രത്തെ എ.കെ.ഹരിദാസനെയാണ് ഞായാറാഴ്ച്ച വൈകുന്നേരം അറസ്റ്റ് ചെയ്തത്.
ജൂണ്‍ 9 ന് കൈതപ്രം തൃക്കുറ്റ്യേരി കൈലാസനാഥ ക്ഷേത്രത്തില്‍ നടന്ന ഭണ്ഡാര കവര്‍ച്ചയില്‍ പിടികൂടിയ ഹരിദാസനെ പോലീസ് അറസ്റ്റ്
ചെയ്യാതെ ഉപദേശവും താക്കീതും നല്കി വിട്ടയച്ചത് വിവാദമായിരുന്നു.
മഴയായതിനാല്‍ വിരലടയാളങ്ങള്‍ കിട്ടില്ലെന്നും പ്രതിയെ സിക്ഷിക്കാന്‍ തക്ക തെളിവില്ലെന്നും പോലീസ് പരാതിക്കാരനെ അറിയിച്ചതായി വിമര്‍ശനം ഉയര്‍ന്നിരുന്നു.
പിന്നീട് ഇതേ പ്രതി തന്നെ ജൂണ്‍-23 ന് രാത്രിയിലും മോഷണം നടത്തിയെങ്കിലും പോലീസ് മൃദുസമീപനം തുടരുകയായിരുന്നു.
മാധ്യമങ്ങളില്‍ പോലീസിന്റെ നിഷ്ക്രിയത്വത്തേക്കുറിച്ച് വാര്‍ത്ത വന്നതോടെയാണ് വിരലടയാള വിദഗ്്ദ്ധരേയും പോലീസ്
നായയെയുമൊക്കെ എത്തിച്ച് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തിയത്. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.
നേരത്തെയും ഹരിദാസനെ നിരവധി കേസുകളില്‍ പിടികൂടിയിരുന്നു.
