കോടതി വിട്ടാലും ഞാന്‍ ബിടൂല്ല- ഫാസിലിനെതിരെകേസ്.
തളിപ്പറമ്പ്: പോലീസ് സ്‌റ്റേഷന് മുന്നില്‍വെച്ച് പ്രതിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതിന് അന്യായക്കാരനെതിരെ പരാതി.

തളിപ്പറമ്പ് കപാലികുളങ്ങരയിലെ തുണ്ടി വളപ്പില്‍ ടി.വി.സന്തോഷ്‌കുമാറാണ് (44) എളമ്പേരംപാറയിലെ കക്കോട്ടകത്ത് വീട്ടില്‍ ഫാസിലിനെതിരെ(35) പരാതി നല്‍കിയത്.
സംഭവത്തില്‍ ഫാസിലിനെതിരെ തളിപ്പറമ്പ് പോലീസ് കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്തു.
ജൂലായ് 2 ന് ഉച്ചക്ക് 12 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം.
നാല് വര്‍ഷം മുമ്പ് സന്തോഷ്‌കുമാര്‍ ഫാസിലിനോട് 4,10,000 രൂപ വാങ്ങിയതിന് വിജയാ ബേങ്കിലെ ചെക്ക് നല്‍കിയെങ്കിലും ചെക്ക് പണമില്ലാതെ മടങ്ങിയിരുന്നു.
ഈ സംഭവത്തില്‍ ഫാസില്‍ നല്‍കിയ കേസില്‍ തളിപ്പറമ്പ് കോടതിയില്‍ വിചാരണ നടന്നുവരികയാണ്.
കേസില്‍ കോടതിയില്‍ ഹാജരായി തിരിച്ചുവരുന്നതിനിടയില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ വെച്ച് ഫാസില്‍ സന്തോഷ്‌കുമാറിനെ
തടഞ്ഞുനിര്‍ത്തി കോടതി വെറുതെവിട്ടാലും നിന്നെ ഞാന്‍ വിടില്ലെന്നും, നിന്റെ ഭാര്യ എന്റെ കടയുടെ മുന്നിലൂടെയല്ലെ
പണിക്ക് പോകുന്നതെന്നും, കാണിച്ചുതരാമെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും അശ്ലീലഭാഷയില്‍ ചീത്തപറഞ്ഞുമെന്നുമാണ് പരാതി.
