മൗലവിയുടെ നിര്യാണം: മുസ്ലിംലീഗ് സര്‍വ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു
തളിപ്പറമ്പ്: മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുള്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തില്‍ മുസ്ലിംലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി സര്‍വ്വകക്ഷിഅനുശോചന യോഗം സംഘടിപ്പിച്ചു.
തളിപ്പറമ്പ് ഹൈവേപരിസരത്ത് ചേര്‍ന്ന അനുശോചന യോഗത്തില്‍ പ്രസിഡന്റ് കൊടിയില്‍ സലീം അദ്ധ്യക്ഷത വഹിച്ചു.
കല്ലിങ്കീല്‍ പത്മനാഭന്‍ (നഗരസഭാ വൈസ് ചെയര്‍മാന്‍) പി.മുഹമ്മദ് ഇഖ്ബാല്‍ (മുസ്ലിം ലീഗ്) പുല്ലായ്‌ക്കൊടി ചന്ദ്രന്‍ (സി.പി.എം) അഡ്വ.ടി.ആര്‍ മോഹന്‍ദാസ്, സക്കരിയ കായക്കൂല്‍ (കോണ്‍ഗ്രസ്) പി.സി.സോമന്‍ (ബി.ജെ.പി) വി.വി.കണ്ണന്‍ (സി.പി.ഐ)
അഡ്വ. മധുസൂദനന്‍ (എല്‍.ജെ.ഡി) ജോര്‍ജ് വടകര (കേരള കോണ്‍ഗ്രസ്) കുഞ്ഞിക്കണ്ണന്‍ (സി.എം.പി) കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ (മുന്‍ വൈസ് ചെയര്‍മാന്‍) കെ.എസ്.റിയാസ് (വ്യാപാരി വ്യവസായി ഏകോപന സമിതി),
കെ.എം.ലത്തീഫ് (വ്യാപാരി സമിതി) പി.സി.നസീര്‍ (യൂത്ത് ലീഗ്) റുമൈസ റഫീഖ് (ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി) കെ.വി.അബൂബക്കര്‍ ഹാജി (മുസ്ലിംലീഗ്) പി.കെ.നാസര്‍ (എസ്.ടി.യു) എസ്.ആലി (കെ.എം.സി.സി മസ്‌കറ്റ്) കെ.പി.മുഹമ്മദ് കുഞ്ഞി ഹാജി (ജുമമസ്ജിദ് ട്രസ്റ്റ് പ്രസിഡന്റ്) തുടങ്ങിയവര്‍ സംസാരിച്ചു.
പി.പി.മുഹമ്മദ് നിസാര്‍ സ്വാഗതം പറഞ്ഞു.