കഴിഞ്ഞ വര്‍ഷം ഓടിപ്പോയതിന് ഇക്കൊല്ലം ജയിലില്‍-

തളിപ്പറമ്പ്: മദ്യവില്‍പനകിടെ എക്‌സൈസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ട പ്രതി പിടിയില്‍. തേര്‍തല സ്വദേശി പറമ്പന്‍ വീട്ടില്‍

രാജന്‍(50)നെയാണ് ശ്രീകണ്ഠാപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാറും സംഘവും ചേര്‍ന്ന് പിടികൂടിയത്.

കഴിഞ്ഞ വര്‍ഷം ആഗസ്ത് 29 ന് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫും സംഘവും

തേര്‍ളയില്‍ വെച്ച് പിടികൂടിയെങ്കിലും രാജന്‍ മദ്യം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.

തളിപറമ്പ് JFCM കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.