കഞ്ചാവും എം.ഡി.എം.എയും രണ്ടുപേര്‍ പിടിയില്‍-

തളിപ്പറമ്പ്: തളിപ്പറമ്പ് എക്‌സൈസ് മയക്കുമരുന്നു വേട്ട തുടരുന്നു. എം.ഡി.എം.എയുമായി രണ്ടംഗസംഘം പിടിയില്‍.

ഓണം സ്‌പെഷ്യല്‍   ഡ്രൈവിന്റെ ഭാഗമായി നടത്തി വരുന്ന പരിശോധനയില്‍ മുതിരക്കാല്‍ എന്ന സ്ഥലത്ത് വെച്ച് നടന്ന റെയിഡില്‍ തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് പ്രിവന്റിവ് ഓഫിസര്‍

എ. അസീസും സംഘവും 370 മില്ലിഗ്രാം MDMA അരോളിയിലെ നടുവിലെ വീട്ടില്‍ എന്‍.ടി.ദീപക് (27)ന്റെ പേരില്‍ NDPS കേസെടുത്തു.

പ്രിവന്റീവ് ഓഫിസര്‍ പി.കെ.രാജീവന്‍ പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ്) പി.പി.മനോഹരന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ

പി.പി.രജിരാഗ്, എസ്.എ.പി.ഇബ്രാഹിം ഖലീല്‍, ഇ.എച്ച്.ഫെമിന്‍, എക്‌സൈസ് ഡ്രൈവര്‍ സി.വി.അനില്‍കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

മുതിരക്കാല്‍ മോത്തി കോളനിയില്‍ പ്രിവെന്റീവ് ഓഫീസര്‍ പി.കെ.രാജീവനും സംഘവും ഏഴുഗ്രാം ഉണക്ക കഞ്ചാവ് കൈവശം വെച്ചതിന് കുഞ്ഞിപ്പള്ളി സൈനബ ക്വാര്‍ട്ടേഴ്‌സില്‍

റോയ്‌സ്‌റ്റോണ്‍(26)ന്റെ പേരില്‍ NDPS കേസെടുത്തു. ഈ ആഴ്ച്ചയില്‍ ഒരു ആഡംബര ബൈക്ക് ഉള്‍പ്പെടെ 3 വാഹനങ്ങളാണ് എക്‌സൈസ് പിടികൂടിയത്. ഏഴ് കേസുകളും രജിസ്റ്റര്‍ ചെയ്തു.