കഞ്ചാവും എം.ഡി.എം.എയും–കാര്‍ കസ്റ്റഡിയില്‍–ബബിത്‌ലാല്‍ വീണ്ടും കുടുങ്ങി-

തളിപ്പറമ്പ്: എം.ഡി.എം.എയും കഞ്ചാവും തളിപ്പറമ്പ് പോലീസ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു, കാര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട കഞ്ചാവ് പ്രതിക്ക് വേണ്ടി തെരച്ചില്‍ തുടങ്ങി.

ഇന്നലെ(ശനി) രാത്രി ഏഴിന് കോള്‍മൊട്ട എ.കെ.റസിഡന്‍സി ഹോട്ടലിന് സമീപം പാര്‍ക്ക് ചെയ്ത കെ.എല്‍ 59 പി 1272 കാറിലുണ്ടായിരുന്നയാളില്‍ നിന്നും പോലീസ് എട്ട്ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു.

ചോദ്യം ചെയ്യുന്നതിനിടയില്‍ ഇയാള്‍ കാര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു, പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മറ്റൊരു സംഭവത്തില്‍ കോട്ടക്കുന്ന് ഫുട്‌ബോള്‍ ടര്‍ഫിന് സമീപം ഇന്നലെ വൈകുന്നേരം മൂന്നരയോടെ നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ ഉപയോഗിച്ചതിന്

ഏമ്പേറ്റ് പെരുവളങ്ങയിലെ തെക്കന്‍ ബബിത്ത്‌ലാല്‍(20)നെയും കാവുംചാല്‍ മാടന്‍ ഹൗസിലെ എം.സുജിലിനേയും(19) എസ്.ഐമാരായ കെ.ജെ.മാത്യു, ടി.ഗോവിന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടി.

ബബിത്‌ലാലിനെ ഇക്കഴിഞ്ഞ മെയ് 6 ന് കഞ്ചാവ് കടത്തുന്നതിനായി ബൈക്ക് മോഷ്ടിച്ചസംഭവത്തില്‍ പരിയാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഓണം സീസണായതോടെ മയക്കുമരുന്ന് ലോബി ശക്തമായ സാഹചര്യത്തില്‍ പോലീസ് കര്‍ശനമായ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്.