കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-ജീവനക്കാരുടെ സത്യാഗ്രഹസമരം നാളെ-ഒരുക്കങ്ങള്‍ പൂര്‍ത്തിയായി-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ എന്‍.ജി.ഒ.അസോസിയേഷന്‍ മെഡിക്കല്‍ കോളേജ് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നാളെ സപ്തംബര്‍-29 ന് ജീവനക്കാര്‍ മെഡിക്കല്‍ കോളേജ് കാമ്പസില്‍ സത്യാഗ്രഹ സമരം നടത്തുന്നു.

ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ച സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചാണ് സത്യാഗ്രഹ സമരം.

രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണിവരെ നടക്കുന്ന സമരം കണ്ണൂര്‍ ഡി.സി.സി.പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.

നാലുവര്‍ഷമായി പിടിച്ചുവെച്ചിരിക്കുന്ന ക്ഷാമബത്ത ഉടന്‍ അനുവദിക്കുക, ഗ്രഡ് പ്രമോഷന്‍ സംയബന്ധിതമായി നല്‍കുക,

2020 ഏപ്രില്‍ മാസം മുതല്‍ വിരമിച്ചവരുടെയും സര്‍വീസിലിരിക്കെ മരണപ്പെട്ടവരുടെയും ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യുക,

ആഗിരണപ്രക്രിയ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുക, ജീവനക്കാരെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യാഗ്രഹസമരം.

സത്യാഗ്രഹ സമരത്തിന്റെ പ്രചാരണവും ഒരുക്കങ്ങളും പൂര്‍ത്തിയായതായി നേതാക്കളായ യു.കെ.മനോഹരന്‍, പി.ഐ.ശ്രീധരന്‍, കെ.വി.ദിലീപ്കുമാര്‍
എന്നിവര്‍ അറിയിച്ചു.