കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവിന് യാത്രയയപ്പ്.
കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ നിന്നും സ്ഥലംമാറി പോകുന്ന റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് ഐ.പി.എസിന് കേരളാ പോലീസ് ഓഫീസേര്‍സ് അസോസിയേഷന്റെയും കേരളാ പോലീസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.

റൂറല്‍ ജില്ല അഡീഷണല്‍ എസ്പി എ.ജെ.ബാബു ഉപഹാര സമര്‍പ്പണം നടത്തി.
കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റ് ഇ.പി.സുരേശന്‍ അധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് ഡിവൈഎസ്പി എം.പി..വിനോദ്, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ.വിനോദ്കുമാര്‍, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജോ.സെക്രട്ടറി രമേശന്‍ വെള്ളോറ,
ഓഫീസര്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം രാജേഷ് കടമ്പേരി, കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹകസമിതി അംഗം ടി.വി.ജയേഷ് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.അനീഷ് എന്നിവര്‍ പ്രസംഗിച്ചു.
കെപിഎ റൂറല്‍ജില്ലാ സെക്രട്ടറി കെ.പ്രിയേഷ് സ്വാഗതവും സി.വി.തമ്പാന്‍ നന്ദിയും പറഞ്ഞു.
