കിണറില്‍ മരിച്ച നിലയില്‍
പരിയാരം: യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.

ഉളിക്കല്‍ പേരട്ട കല്ലംതോട്ടിലെ പി.ആര്.ഷൈജുവാണ്(46)മരിച്ചത്.
കല്ലംതോട് താമസിച്ചുവരികയായിരുന്ന വാടകക്വാര്‍ട്ടേഴ്സിന്റെ കിണറില്‍ വീണ നിലയില്‍ കണ്ട ഷൈജുവിനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
മേസ്ത്രിപണിക്കാരനാണ്. രാമന്-രാജമ്മ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: ഷീല, ഷാജി, ഷിജു, ഷീന, ഷിനോജ്(അസി.സെക്രട്ടറി, കോളിത്തട്ട് സര്‍വീസ് സഹകരണ ബേങ്ക്).
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പേരട്ടയില്‍ സംസ്ക്കരിക്കും.
ഉളിക്കല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
22-11-2022
