ഇ.കെ.ഗോവിന്ദന്‍ നമ്പ്യാരുടെ ജീവിതം പൊതുസമൂഹത്തിന് മാതൃകാപരമെന്ന്: എം.പി ഉണ്ണികൃഷ്ണന്‍

പരിയാരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇ.കെ.ഗോവിന്ദന്‍ നമ്പ്യാരുടെ ഏഴാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെപിസിസി മെമ്പര്‍ എം.പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

മാധ്യമരംഗത്തും പൊതുപ്രവര്‍ത്തന രംഗത്തും ഇ.കെ.ഗോവിന്ദന്‍ നമ്പ്യാര്‍ ഉയര്‍ത്തിപ്പിടിച്ച സത്യസന്ധതയും ജനപക്ഷ നിലപാടുകളും ഇന്നത്തെ തലമുറയ്ക്ക് മാതൃകാപരമാണെന്നും
സമൂഹത്തിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങളിലൂടെ ജനശ്രദ്ധയില്‍ കൊണ്ടുവന്ന വ്യക്തിത്വമായിരുന്നു ഇ.കെ. ഗോവിന്ദന്‍ നമ്പ്യാരുടേതെന്നും അദ്ദേഹം അനുസ്മരിച്ചു.

മാധ്യമ പ്രവര്‍ത്തനം വെറും തൊഴില്‍മേഖലയല്ല, സാമൂഹിക ഉത്തരവാദിത്വം കൂടിയാണെന്ന ബോധ്യത്തോടെ പ്രവര്‍ത്തിച്ച അദ്ദേഹം മാധ്യമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു .

ബ്ലോക്ക് കോണ്‍ഗ്രസ് ട്രഷ്‌റര്‍ ഇ.വിജയന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡന്റ് പി കെ സരസ്വതി, ഡിസിസി സെക്രട്ടറി എ.ഡി.സാബൂസ്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം.വി.പ്രേമരാജന്‍, ബ്ലോക്ക് മെമ്പര്‍ ബിന്ദു വിനോയ്, ഐ.വി.കുഞ്ഞിരാമന്‍, കെ.എം.രവിന്ദ്രന്‍, വി.വി. ജാനകി, സി.എം.ആന്റണി മൈക്കിള്‍, കെ.ബിന, വി.പി കുബേരന്‍ നമ്പൂതിരി, പി.വി.ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു