വീട്ടിലെ മുറിക്കുള്ളില്‍ വീണുകിടക്കുന്നതായി കണ്ട ഗൃഹനാഥന്‍ ചികില്‍സക്കിടെ മരിച്ചു.

ചിറ്റാരിക്കല്‍: വീട്ടിലെ മുറിക്കുള്ളില്‍ വീണുകിടക്കുന്നതായി കണ്ട ഗൃഹനാഥന്‍ ചികില്‍സക്കിടെ മരിച്ചു.

കടുമേനി അരിമ്പയിലെ കൂലേരി വീട്ടില്‍ കെ.തിലകന്‍(60)ആണ് മരിച്ചത്.

ജൂണ്‍-26 ന് രാത്രി 10.45 നാണ് തിലകനെ വീണുകിടക്കുന്നനിലയില്‍ കണ്ടത്.

തുടര്‍ന്ന് മംഗളൂരുവിലെ ഇന്ത്യാന ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ ഇന്ന് ഉച്ചക്ക് 11.50 നാണ് മരണപ്പെട്ടത്.

ഭാര്യ: ശോഭ.

മക്കള്‍: അഖില്‍, നിഖില്‍.

മരുമകള്‍: അശ്വതി.

സഹോദരങ്ങള്‍: സ്‌നേഹജാന്‍, സന്തോഷ്.

ചെറുപുഴയിലെ ലോഡിംഗ് തൊഴിലാളിയായിരുന്ന തിലകന്‍ ഇക്കഴിഞ്ഞ ഏപ്രിലിലാണ് വിരമിച്ചത്.

ശവസംസ്‌ക്കാരം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നടക്കും.