രാംസിംഹന്‍(അലി അക്ബര്‍) സ്വര്‍ഗീയ രാംസംഹന്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി.

ചീമേനി: സ്വര്‍ഗീയ രാംസിംഹന്‍-സ്വര്‍ഗീയ കണ്ണന്‍ ഗുമസ്തന്‍ പുരസ്‌ക്കാരം അഭിനവ് രാംസിംഹന്‍(അലി അക്ബര്‍) ആലപ്പടമ്പ് അവധൂതാശ്രമം ഗുഹാക്ഷേത്രത്തില്‍ വെച്ച് ഏറ്റുവാങ്ങി.

സനാതന്‍ ഹിതചിന്തക്കിന്റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം അവധൂതാശ്രമാധിപതി സാധു വിനോദ്ജി രാംസിംഹന് സമ്മാനിച്ചു.

വീര കേസരി കേരള വര്‍മ്മ പഴശ്ശിരാജയുടെ 127-ാമത് സ്മൃതിദിനമായ നവംബര്‍ 30 ന് നടന്ന മഹാസത് സംഗത്തിലും പുരസ്‌കാര സമര്‍പ്പണത്തിലും നിരവധി പേര്‍ പങ്കെടുത്തു.

അഡ്വ കെ.കെ.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കൊടക്കാട് ഈശ്വരന്‍ സ്റ്ററെ ചടങ്ങില്‍ ആദരിച്ചു.

വിവിധ ഭാഷയിലുള്ള രാമായണം തൃക്കരിപ്പൂര്‍ കുഞ്ഞപ്പന്‍ മാസ്റ്ററും കൈതപ്രം മാധവന്‍ മാസ്റ്ററും പാരായണം ചെയ്തു.

തിരൂര്‍ ദിനേശ് സ്വര്‍ഗീയ രാംസിംഹന്‍ അനുസ്മരണപ്രഭാഷണം നടത്തി.

സ്വാമി വിനായകഗിരി ഹരിദ്വാര്‍, സ്വാമി ഭൂമാനന്ദപുരി, പത്മശ്രീ ബാലന്‍ പൂതേരി, കെ.എന്‍ നാരായണന്‍ മാസ്റ്റര്‍, കെ.ആര്‍.രവീന്ദ്രന്‍, ജി.ഷിബു എന്നിവര്‍ പ്രസംഗിച്ചു.

ടി.രമേഷ്ജി സ്വാഗതവും അഡ്വ.ഇന്ദുകലാധരന്‍ നന്ദിയും പറഞ്ഞു. ശാന്തി മന്ത്രം ചൊല്ലി അന്നപ്രസാദത്തോടെയാണ് ചടങ്ങ് അവസാനിച്ചത്.