തേക്ക് തടികളുടെ ഇ-ലേലം -കണ്ണൂരില്‍ ഡിസംബര്‍-9 ന്- കാസര്‍ഗോഡ് 13 ന്.

 

കാസര്‍ഗോഡ്: കാസര്‍ഗോഡ്, പരപ്പ ഗവ. ടിബര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെയും, മറ്റിതര തടികളുടെയും ഇ-ലേലം ഡിസംബര്‍ മാസം 13 ന് നടക്കും.

കാസര്‍ഗോഡ് ഫോറസ്റ്റ് റേഞ്ചിലെ 1958 പരപ്പ തേക്ക് തോട്ടത്തില്‍ നിന്നുള്ള ഗുണമേന്മയുള്ള തേക്ക്, മറ്റിതര തടികളുടെ 80 ലൊട്ടുകളാണ് ലേല വില്പനയ്ക്കായി ഒരുക്കിയിട്ടുള്ളത്.

ഇ ലേലത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് പരപ്പ ഡിപ്പോ ഓഫീസില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.

കൂടാതെ വീട്ടാവശ്യക്കാര്‍ക്ക് മാത്രമായി ഗുണ മേന്മയുള്ള തേക്ക് തടികളുടെ ചില്ലറ വില്പനയും നടന്നു വരുന്നുണ്ട്.

ആവശ്യമുള്ളവര്‍ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നും അനുവദിച്ച കെട്ടിട പെര്‍മിറ്റ്, പ്ലാന്‍, 200-

രൂപയുടെ മുദ്രപത്രം എന്നിവ സഹിതം ഡിപ്പോയില്‍ എത്തി പണമടച്ച് അന്നേ ദിവസം തന്നെ തടികള്‍ നീക്കം ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 8547602862 എന്ന നമ്പറില്‍ ബന്ധപെടാവുന്നതാണെന്ന് ഗവ.ടിമ്പര്‍ ഡിപ്പോ ഓഫീസര്‍ അറയിച്ചു.

കണ്ണോത്ത് സര്‍ക്കാര്‍ തടി ഡിപ്പോയില്‍ 09.12.2022 മുതല്‍ തേക്ക് തടികളുടെ ചില്ലറ വില്പന ആരംഭിക്കുന്നു.

കണ്ണൂര്‍: വീട്ടുപണിക്കായി 5 ക്യുബിക്ക് മീറ്റര്‍ വരെ തേക്ക് തടികള്‍ ചില്ലറ വില്പനയിലൂടെ കണ്ണോത്ത് സര്‍ക്കാര്‍ തടി ഡിപ്പോയില്‍ നിന്നും 2022 ഡിസംബര്‍ 9-ാം തിയ്യതി രാവിലെ 10 മണി മുതല്‍ ലഭ്യമാണ്.

ഓരോ തടിക്കും നിശ്ചയിച്ച വില ഒടുക്കി ലേലത്തില്‍ പങ്കെടുക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട തടികള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

സ്വന്തം വീട്ടുപണിക്കാണെന്ന് തെളിയിക്കുന്നതിന് മതിയായ രേഖകള്‍ ഇതിലേക്കായി അപേക്ഷകന്‍ ഹാജരാക്കണം.

ബന്ധപ്പെട്ട കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവയില്‍ നിന്നും വീട്ടുപണിക്ക് ലഭിച്ച അനുമതി പത്രം, കെട്ടിടത്തിന്റെ അംഗീകൃത പ്ലാന്‍, പാന്‍ കാര്‍ഡ്,

എന്നിവയുടെ അസ്സലും, പകര്‍പ്പുകളും, അപേക്ഷകന്റെ പേരും മേല്‍ വിലാസവും തെളിയിക്കുന്നതിന് ആവശ്യമായ രേഖയും അവയുടെ പകര്‍പ്പും അപേക്ഷകന്റെ പേരിലുള്ള 200 രൂപയുടെ സ്റ്റാമ്പ്

പേപ്പറും ഹാജരാക്കേണ്ടതാണ്. അപേക്ഷകന്‍ തെരഞ്ഞെടുക്കുന്ന തടികളുടെ വില ഓണ്‍ലൈനില്‍ അടക്കാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പര്‍ : 0490-2302080