നടുക്കടലില്‍ ബോട്ട് മുങ്ങി- മരണത്തെ മുഖാമുഖം കണ്ട 13 പേരെ രക്ഷപ്പെടുത്തി.

അഴിക്കല്‍: നടുക്കടലില്‍ മുങ്ങിയ ബോട്ടില്‍ അകപ്പട്ട് മരണത്തെ മുഖാമുഖം കണ്ട മല്‍സ്യ തൊഴിലാളികളെ മറ്റൊരു ബോട്ട് രക്ഷിച്ച് കരയിലെത്തിച്ചു.

തമിഴനാട് കോടിമുനൈയിലെ  മൈക്കിള്‍ തകരന്‍
എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് മുങ്ങിയത്.

ഷൈജഗ്രൂപ്പ് എന്ന പേരിലുള്ള മല്‍സ്യബന്ധന കമ്പനിയുടെ കെ.എല്‍-4എം.എം 1851 ഇരുമ്പ് ബോട്ടാണ് അഴീക്കലില്‍ നിന്നും 67 നോട്ടിക്കല്‍ മൈല്‍ അകലെ(124 കിലോമീറ്റര്‍) നടുക്കടലില്‍ വെള്ളം കയറി മുങ്ങിയത്.

നവംബര്‍ 30 ന് അറ്റകുറ്റപ്പണികല്‍ക്ക് ശേഷം അഴീക്കല്‍ മല്‍സ്യബന്ധന കേന്ദ്രത്തില്‍ നിന്നാണ് 13 തൊഴിലാളികളുമായി ബോട്ട് പുറങ്കടലിലേക്ക് പോയത്.

ഇന്നലെ രാവിലെ മുതലാണ് ബോട്ടില്‍ വെള്ളം കയറിത്തുടങ്ങിയത് ബോട്ട് മുങ്ങാന്‍ തുടങ്ങിയോതടെ ഇവര്‍ സഹായാഭ്യര്‍ത്ഥന നടത്തിയത് പ്രകാരമാണ് കൊച്ചിയില്‍ നിന്ന് മല്‍സ്യബന്ധനത്തിന്

പോയ 18 പേരുള്ള മദര്‍ഇന്ത്യ എന്ന ബോട്ട്(കെ.എല്‍-4 എം.എം 2598 ബോട്ട്) ഇവരെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയ ഷൈജ ഗ്രൂപ്പ്

ബോട്ടിലെ തൊഴിലാളികളെ അഴീക്കല്‍ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. കോസ്റ്റല്‍ പോലീസ് എസ്.ഐ മധുസൂതനന്റെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.