ക്ഷേത്രപ്പറമ്പിലെ മരത്തിന്റെ ശിഖരം പൊട്ടി, വാഹനഗതാഗതം മുടങ്ങി.

പെരിങ്ങോം: ക്ഷേത്രപ്പറമ്പിലെ ആല്‍മരത്തിന്റെ ശിഖരം പൊട്ടിവീണ് വാഹനഗതാഗതം മുടങ്ങി.

തട്ടുമ്മല്‍ ശ്രീപുരം ക്ഷേത്രപറമ്പിലെ പുരാതന ആല്‍മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് തൂങ്ങിയാണ് റോഡ് ഗതാഗതാഗതം ഭാഗികമായി തടസ്സപ്പെട്ടത്.

പെരിങ്ങോം അഗ്നിശമനനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ പി.വി. അശോകന്‍, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍

ടി.കെ.സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ ഫോഴ്‌സ് സംഘം മരം മുറിച്ച് മാറ്റി അപകടം ഒഴിവാക്കി.

ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ എം.ജയേഷ് കുമാര്‍, പി.കെ.സുനില്‍, പി.രാഗേഷ്., എ.രാമകൃഷ്ണന്‍, ഹോംഗാര്‍ഡുമാരായ ജോര്‍ജ്ജ് ജോസഫ്, വി.കെ.രാജു, പി.വി.സദാനന്ദന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.