സി.പി.ഐ ഓഫീസിന് ബി.ജെ.പിയുടെ കരിഓയില്‍
തലശ്ശേരി: സി.പി.ഐ.ഓഫീസിന് നേരെ പതിനൊന്നാം തവണയും അതിക്രമം.

ഓഫിസിന് കരിഓയില്‍ ഒഴിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സി.പിഐ ഇന്ന് പ്രതിഷേധ ദിനമായി ആചരിച്ചു.
സി.പി.ഐ. ഇടത്തിലമ്പലം ബ്രാഞ്ച് കമ്മിറ്റി ഓഫീസായ കാരായി ശ്രീധരന്‍ സ്മാരക മന്ദിരമാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയത്.
2012 ല്‍ ഉദ്ഘാടനം ചെയ്തതിന് ശേഷം ഇത് പതിനൊന്നാമത് തവണയാണ് അക്രമണം ഉണ്ടാകുന്നത്.
ആര്‍.എസ്.എസ്. കേന്ദ്രമായ ഇടത്തിലമ്പലത്ത് മറ്റ് പാര്‍ട്ടികളുടെ പ്രവര്‍ത്തനം അവദിക്കില്ല എന്ന ഫാസിസ്റ്റ് നിലപാടാണ് സ്വീകരിച്ച് വരുന്നത്.
സംഭവത്തില്‍ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കണമെന്നും, ക്രിമിനലുകള്‍ ഇടത്തിലമ്പലം ഭാഗത്ത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും സി.പി.ഐ നേതാവ് സി.പി.ഷൈജന്‍ പറഞ്ഞു.
കൂറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഷൈജന്‍ മുന്നറിയിപ്പ് നല്‍കി.
