സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കവര്‍ച്ചാശ്രമം-പൂട്ടുകള്‍ തകര്‍ത്ത നിലയില്‍

പഴയങ്ങാടി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കവര്‍ച്ചാശ്രമം. കോഴിബാസാറില്‍ പ്രവര്‍ത്തിക്കുന്ന മാടായി ശാഖയിലാണ് കവര്‍ച്ചക്ക് ശ്രമം നടന്നത്.

പുറത്തെ ഗ്രില്ലിന്റെയും അകത്തെ വാതിലിന്റെയും പൂട്ട് തകര്‍ത്ത് മോഷ്ടാക്കള്‍ അകത്ത് കടന്നുവെങ്കിലും പ്രാഥമിക പരിശോധനയില്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് അനുമാനം.

ബാങ്ക് അധികൃതരെത്തി കൂടുതല്‍ പരകിശോധനകള്‍ നടത്തിയാല്‍ മാത്രമേ ഇത് ഉറപ്പിക്കാന്‍ കഴിയൂ.

ഇന്ന് രാവിലെയാണ് പൂട്ട് തകര്‍ത്തതായി കണ്ടത്. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

ഇന്നലെ മൊട്ടാമ്പ്രത്തുള്ള മാടായി സര്‍വീസ് സഹകരണ ബാങ്കിന്റെ ശാഖയിലും സമാനമായ രീതിയില്‍ കവര്‍ച്ചാ ശ്രമം നടന്നിരുന്നു.

ജയിലില്‍ നിന്നും അടുത്തകാലത്ത് പുറത്തിറങ്ങിയ ചില മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്.