വീട്ടില്‍കയറി ആക്രമം-പുളിമ്പറമ്പില്‍

 

തളിപ്പറമ്പ്: വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനേയും മാതാവിനേയും മര്‍ദ്ദിച്ചതിന് ഏഴുപേര്‍ക്കെതിരെ കോടതിനിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ചൊറുക്കള ചേപ്പിലാട്ട് വീട്ടില്‍ സി.അഫ്സത്ത്(53), മകന്‍ സി.അസീബ്(32), സജ്ന, സജ്നയുടെ ഭര്‍ത്താവ് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് 3 പേര്‍ക്കുമെതിരെയാണ് കേസ്.

പുളിമ്പറമ്പ് പാലമുത്തപ്പന്‍ക്ഷേത്രത്തിന് സമീപത്തെ പച്ചരിയന്റകത്ത് വീട്ടില്‍ പി.പി.റിയാസിന്റെ (33)പരാതിയിലാണ് കേസ്.

ജനുവരി 26 ന് രാത്രി ഏഴരമണിയോടെ പ്രതികള്‍ റിയാസിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിക്കുകയും ഉമ്മയുടെ കൈപിടിച്ച് തിരിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായാണ് പരാതി.