നീതിജാഥയുടെ പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു.
തളിപ്പറമ്പ്: മാര്‍ക്സിറ്റ് ഫാസിസത്തിനെതിരെ എം എസ് എഫ് തളിപ്പറമ്പില്‍ നടത്തുന്ന നീതിജാഥയുടെ പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു.

സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ മന:പൂര്‍വ്വം പ്രകോപനം സൃഷ്ടിച്ചു സംഘര്‍ഷവസ്ഥ സൃഷ്ടിക്കാനാണ് സാമൂഹ്യ വിരുദ്ധരുടെ ശ്രമം.
ഇത്തരക്കാര്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധവുമായി മുന്നോട് വരണമെന്നും ഇതിനെതിരെ
നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും തളിപ്പറമ്പ് നിയോജക മണ്ഡലം എം എസ് എഫ് പ്രസിഡന്റ് പി.എ.ഇര്ഫാന്, ജന. സെക്രട്ടറി ബാസിത് മാണിയൂര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
