എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍.

ചെറുപുഴ: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ചെറുപുഴയിലെ കെ.വി.പ്രണവിനെയാണ്(24)150  മില്ലിഗ്രാം
എം.ഡി.എം.എ സഹിതം പെരിങ്ങോം എസ്.ഐ എന്‍.പി.രാഘവന്‍ പിടികൂടിയത്.

ഇന്നലെ വൈകുന്നേരമാണ് പാടിയോട്ടുചാലില്‍വെച്ച് ഇയാള്‍പിടിയിലായത്.

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സക്വാഡിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.

സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രജേഷ്, ഷംസുദ്ദീന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.