സൗന്ദര്യവും സ്ത്രീധനവും കുറഞ്ഞു പോയതായി ആരോപിച്ച് ഗാർഹിക പീഡനം, ഭർത്താവിനെതിരെ കേസ്.

തളിപ്പറമ്പ്: സൗന്ദര്യവും സ്ത്രീധനവും കുറഞ്ഞു പോയതായി ആരോപിച്ച് ഗാർഹിക പീഡനം, ഭർത്താവിനെതിരെ കേസ്.

കുപ്പത്തെ എസ്.ഹരികുമാർ, ശാന്ത എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കോടതി നിർദ്ദേശപ്രകാരം ഗാർഹിക പീഡനത്തിന് കേസെടുത്തത്.

കുപ്പം ഭഗവതിവില്ല റോഡിന് സമീപത്തെ അയോദ്ധ്യാ ഭവനിൽ എ.ഷിജിയുടെ (41) പരാതിയിലാണ് കേസ്.

2005 മാർച്ച് 7 ന് വിവാഹിതരായി ഒന്നിച്ച് താമസിച്ചു വരവെ ശാരീരികമായും മാനസികമായും പ്രതികൾ പീഡിപ്പിച്ചതായാണ് പരാതി.