തളിപ്പറമ്പ് എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈററിയുടെ ആധുനികവല്‍ക്കരിച്ച ഓഫീസിന്റെ ഉദ്ഘാടനം 19 ന്

തളിപ്പറമ്പ്: തളിപ്പറമ്പ് എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈററിയുടെ ആധുനികവല്‍ക്കരിച്ച ഓഫീസിന്റെ ഉദ്ഘാടനം 19 ന് ബുധനാഴ്ച്ച വൈകുന്നേരം 3 മണിക്ക് നടക്കും.

പോസ്റ്റ് ഓഫീസ് റോഡില്‍ സജീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ.ടി.ഒ.മോഹനന്‍ നിര്‍വ്വഹിക്കും.

തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി മുഖ്യാതിഥിയായിരിക്കും.

സംഘം പ്രസിഡന്റ് കെ.ലക്ഷ്മണന്‍ അധ്യക്ഷത വഹിക്കും.

സെക്രട്ടറി എം.ഗ്രീഷ്മ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

കമ്പ്യൂട്ടര്‍ സ്വിച്ചോണ്‍കര്‍മ്മം കണ്ണൂര്‍ സഹകരണ അസി.രജിസ്ട്രാര്‍(പ്ലാനിംഗ്)എം.കെ.സൈബുന്നീസയും സ്‌ട്രോംഗ്‌റൂം ഉദ്ഘാടനം തളിപ്പറമ്പ് സഹകരണ അസി.രജിസ്ട്രാര്‍ പി.പി.സുനിലനും നിര്‍വ്വഹിക്കും.

മുന്‍ പ്രസിഡന്റ് സി.എച്ച്.ശശീന്ദ്രന്റെ ഫോട്ടോ അനാച്ഛാദനം മുന്‍ പ്രസിഡന്റ് കെ.വി.മഹേഷ് നിര്‍വ്വഹിക്കും.

അഡ്വ.ടി.ആര്‍.മോഹന്‍ദാസ്, ടി.വി.രതീഷ്, വി.ബി.കുബേരന്‍ നമ്പൂതിരി, കെ.വി.ടി.മുസ്തഫ എന്നിവര്‍ പ്രസംഗിക്കും.

വൈസ് പ്രസിഡന്റ് പി.സി.സാബു സ്വാഗതവും കുഞ്ഞമ്മ തോമസ് നന്ദിയും പറയും.