മാരകമയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റില്‍-

തളിപ്പറമ്പ്: മാരക മയക്കുമരുന്നുകള്‍ സഹിതം യുവാവ് അറസ്റ്റില്‍. വലിയന്നൂര്‍ വാരം എടക്കേപ്പുറം വീട്ടില്‍ രഞ്ജിത്ത്(24)നെയാണ് തളിപ്പറമ്പ് റെയിഞ്ച് അസി.എക്‌സൈസ് ഇന്‍പെക്ടര്‍ ടി.എച്ച്. ഷഫിക്കും സംഘവും ചേര്‍ന്ന് പറശ്ശിനിക്കടവ് സ്‌നേഹിക്ക് പാര്‍ക്കിന്നു മുന്നില്‍ വെച്ച് പിടികൂടിയത്.

അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ (13.250ഗ്രാം), ഹഷിഷ് ഓയില്‍(5.960 ഗ്രാം) എന്നിവയും ഇയാള്‍ സഞ്ചരിച്ച ബൈക്കും പിടിച്ചെടുച്ചു.

കണ്ണൂര്‍ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ മയക്കു മരുന്ന് എത്തിക്കുന്ന പ്രധാനിയാണ് രഞ്ജിത്തെന്ന് എക്‌സൈസ് പറഞ്ഞു.

വിവിധ സ്ഥലങ്ങളില്‍ പുതിയ തലമുറയിലെ കുട്ടികളെ ലക്ഷ്യം വെച്ച് എത്തിക്കുന്ന മയക്കുമരുന്ന് ചെറിയ കവറിലാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്.

പ്രിവന്റിവ് ഓഫിസര്‍ കെ.പി.മധുസുദനന്‍, ടി.വി. കമലാക്ഷന്‍, .പ്രിവന്റിവ് ഓഫിസര്‍ (ഗ്രേഡ്) പി.കെ.രാജിവന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ ഇ.എച്ച്. ഫെമിന്‍ ,കെ.മുഹമ്മദ്ഹരീസ്, പി.പി.രജിരാഗ്, ഇബ്രാഹിം ഖലില്‍, റെനില്‍ കൃഷ്ണന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.