ടാങ്കര്‍ ട്രക്ക് മൂന്നുനില കെട്ടിടത്തിലേക്ക് ഇടിച്ചുകയറി, ഡ്രൈവര്‍ക്ക് പരിക്ക്.
മുഴപ്പിലങ്ങാട്: ദേശീയപാതയില്‍ മൂന്നുനില കെട്ടിടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി, ഡ്രൈവര്‍ക്ക് പരിക്കേറ്റു.

കണ്ണൂര്‍-തലശ്ശേരി ദേശീയ പാതയില്‍ മുഴപ്പിലങ്ങാട് യൂത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ മൂന്ന് നില കെട്ടിടത്തിലേക്കാണ് ട്രക്ക് ഇടിച്ചുകയറി ഡ്രൈവര്‍ക്ക് പരിക്കേറ്റു.
തമിഴ്നാട് സ്വദേശി മണികണ്ഠനാണ്( 48)പരിക്കേറ്റത്.
ഇന്ന് പുലര്‍ച്ചെ നാലു മണിക്കാണ് അപകടം.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്ത്ംഭിച്ചു.
തമിഴ്നാട്ടില്‍ നിന്നും സിമന്റ് മിശ്രിതവുമായി മംഗലാപുരത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ട്രക്കാണ് അപകടത്തില്‍ പെട്ടത്.
മുഴപ്പിലങ്ങാട്- മാഹി ബൈപ്പാസ് ആരംഭിക്കുന്നിതിന്റെ വലതുഭാഗത്തെ സര്‍വ്വീസ് റോഡിനോട് ചേര്‍ന്ന് പാചകത്തൊഴിലാളി യൂനിയന്‍ ധര്‍മ്മടം മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ മൂന്ന് നില കെട്ടിടത്തിലേക്കാണ് ട്രക്ക് ഇടിച്ചു കയറിയത്.
കെട്ടിടത്തിന്റെ മുകളിലത്തെ രണ്ടു നിലകളിലായി ആളുകള്‍ താമസിക്കുന്നുണ്ട്.
ഇടിയുടെ ആഘാതത്തില്‍ കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെനേരം ഗതാഗതം നിലച്ചു.
