കൂടുതല്‍ പണം വേണം, സ്വര്‍ണ്ണവും വേണം-പീഡനം ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്.

തളിപ്പറമ്പ്: കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായ പരാതിയില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ തളിപ്പറമ്പ് പോലീസ് ഗാര്‍ഹികപീഡന നിയമപ്രകാരം കേസെടുത്തു.

മുറിയാത്തോട്ടിലെ പട്ടന്‍വളപ്പില്‍ വീട്ടില്‍ പി.വി.പ്രിയേഷിന്റെയും(36) മാതാപിതാക്കളുടെയും പേരിലാണ് കേസ്.

പ്രിയേഷിന്റെ ഭാര്യ പന്നിയൂര്‍ കൂനത്തെ വെളുത്തൂട്ടുപറമ്പില്‍ വി.പി.അനിതയുടെ(32) പരാതിയിലാണ് കേസ്.

2013 മാര്‍ച്ച് 4 ന് വിവാഹിതരായ ഇരുവരും ഭാര്യാഭര്‍ത്താക്കന്‍മാരായി ജീവിച്ചുവരവെ മൂന്നുപേരും ചേര്‍ന്ന് കൂടുതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്നാണ് പരാതി.