പെണ്‍കുട്ടിക്ക് മൊബൈല്‍ സന്ദേശം കൂട്ടത്തല്ല് നാല് പേര്‍ക്ക് പരിക്ക്-
തലശ്ശേരി: പെണ്‍കുട്ടിക്ക് മൊബൈല്‍ സന്ദേശം അയച്ചത് സംബന്ധിച്ച് നടന്ന ചോദ്യചെയ്യല്‍ കൂട്ടത്തല്ലില്‍ കലാശിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു.

ഇന്നലെ രാത്രി ചിറക്കര അയ്യലത്ത് സ്കൂളിനടുത്ത് വെച്ചാണ് സംഭവം.
കൂട്ടത്തല്ലില്‍ പരിക്കേറ്റ ടൗണ്‍ ഹാള്‍ സമീപത്തെ ഫവാസ് (25)നെ സഹകരണ ആശുപത്രിയിലും നാസര്‍ (26) നബീല്‍ (25) അഫാസ് (26) എന്നിവരെ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
