കര്‍ണാടക-പോണ്ടിച്ചേരി മദ്യം-ഒരാള്‍ അറസ്റ്റില്‍
.തളിപ്പറമ്പ്: മൂന്ന് ലിറ്റര്‍ കര്‍ണ്ണാടക മദ്യവും അരലിറ്റര്‍ പോണ്ടിച്ചേരി മദ്യവും സഹിതം ഒരാള്‍ അറസ്റ്റില്‍.

കുറുമാത്തൂര്‍ തേര്‍ളായിയിലെ പറമ്പന്‍ വീട്ടില്‍ രാജന്(55)നെയാണ് തളിപ്പറമ്പ് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.വിപിന്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം പൊക്കുണ്ടില്‍ വെച്ച് പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രിവന്റീവ് ഓഫീസര്‍മാരായ ടി.വി.കമലാക്ഷന്‍, എ.അസീസ്, സിവില്‍ എക്സൈസ് ഓഫീസര്‍ എ.സജിന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
